സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി – സെന്റ് ജോണ്‍സ് കോണ്‍ഫ്രന്‍സ് പറപ്പൂര്‍
1581-ല്‍ ജീന്‍ ഡി പോളിന്റേയും, ബെട്രാന്‍ ഡി പോളിന്റേയും മൂന്നാമത്തെ മകനായി പാരീസില് ജനിച്ചു. 1600 സെപ്റ്റംബര്‍ 25ന് പൗരോഹിത്യം സ്വീകരിച്ചു. 1605-ല്‍ കടല്‍കൊള്ളക്കാര്‍ അക്രമിക്കുകയും അടിമയായി വില്ക്കപ്പെടുകയും ചെയ്തു. വിശ്വാസത്തിനെതിരായ പ്രലോഭനമുണ്ടായപ്പോള്‍ വിശ്വാസപ്രമാണം പേപ്പറിലെഴുതി ചങ്കോട് ചേര്‍ത്തുവച്ച് ആ പേപ്പറിലെ പ്രാര്‍ത്ഥനയെടുത്ത് ചൊല്ലി വിശ്വാസത്തില്‍ ദൃഢത പ്രാപിച്ചു. വി.വിന്‍സന്റ് അടിമകളുടെ ചാപ്ലിനായും ഉപവി സഹോദരി സംഘം സ്ഥാപിച്ചു മുന്നേറി. ത്യാഗപൂര്‍ണ്ണമായ ജീവിതത്തിനൊടുവില്‍ 1600 സെപ്റ്റംബര്‍ 27ന് വിന്‍സന്റ് പോള്‍ അന്തരിച്ചു. മൃതദേഹം ഇന്നും അഴുകാതിരിക്കുന്നു. 1737 ജൂണ്‍ 16ന് ക്ലമന്റ് 12-ാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി വി.വിന്‍സെന്റ് ഡി പോളിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ 20 വയസ്സുകാരനായ ഫ്രഡറിക് ഓസ്സാനം 1833-ല്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി സ്ഥാപിച്ചു. ” ഈ ചെറിയവരില്‍ ഒരുവനു ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന ദൈവവചനം സംഘടനയെ നയിക്കുന്നു. ഇന്ന് 140 ലോകരാജ്യങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്നു. 1954 മെയ് 16ന് പറപ്പൂരില്‍ സംഘടന സ്ഥാപിച്ചു. പിടിയരി പിരിവിലൂടെയാണ് സംഘടന ആദ്യകാലങ്ങളില്‍ മുന്നോട്ട് പോയത് പിന്നീട് കൂപ്പണ്‍ പിരിവിലൂടെ സഹായധനം സ്വരൂപിച്ചു. വിദ്യാഭ്യാസം, വിവാഹം, വീടുപണി, ചികിത്സ തുടങ്ങിയ മേഘലകളില്‍ സാമ്പത്തിക സഹായം നല്‍കി വരുന്നു. രോഗികളെ സന്ദര്‍ശിക്കലാണ്. സംഘടനയുടെ മുഖ്യപ്രവര്‍ത്തനം യുവജനങ്ങളും പ്രായമായവരും ഉള്‍പ്പടെ 29 മെമ്പര്‍മാരും 7 അര്‍ത്ഥികളും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ആദ്ധ്യാത്മിക ഉപദേഷ്ടാക്കളായ ഫാ. പോളി നീലങ്കാവിലിന്റേയും ഫാ. ജെസ്റ്റിന്‍ പൂഴിക്കുന്നേല്‍ അച്ചന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിന്‍സന്റ് ഡി പോള്‍ – വനിത വിഭാഗം – സെന്റ് റോസ് വനിത കോണ്‍ഫ്രറന്‍സ്
ആരംഭിച്ച വര്‍ഷം – 18-5-2003. അഗ്രിഗേഷന്‍ (അംഗികാരം ലഭിച്ച വര്‍ഷം- 13-1-2005.) 10 അംഗങ്ങളുമായി ആരംഭിച്ച സംഘടനയില്‍ ഇപ്പോള്‍ 12 പ്രവര്‍ത്തകാംഗങ്ങളും 2 സഹായകാംഗങ്ങളുമുണ്ട്. എല്ലാ ശനിയാഴ്ചകളിലും 5 മണിക്ക് മീറ്റിംഗ് കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ : 5 പാവപ്പെട്ട കുടുംബങ്ങളെ ദത്തെടുത്ത് അവര്‍ക്ക് എല്ലാ മാസവും 500 രൂപയും ആവശ്യുള്ളപ്പോള്‍ മറ്റു സഹായങ്ങളും നല്‍കുന്നു. കൂടാതെ ഒരു ദത്തു വിദ്യാര്‍ത്ഥിയുമുണ്ട്. ജാതി മതഭേദമെന്യെ അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സാസഹായം , വിദ്യാഭ്യാസ സഹായം, വീടുപണിക്കും വീട് റിപ്പയറിങ്ങിനും സഹായം, വിവാഹസഹായം ഭക്ഷ്യസഹായം , ദത്തുകുടുംബസന്ദര്‍ശനം, രോഗിസന്ദര്‍ശനം എന്നിവയാണ് മറ്റു പ്രവര്‍ത്തനങ്ങള്‍. ഇടവകയിലെ 10 യൂണിറ്റുകളിലാണ് വനിതകള്‍ പ്രവര്‍ത്തിക്കുന്നത്. സംഭാവന കൂപ്പണ്‍ വരവ്, പൂവര്‍ സണ്ടെ പിരിവ്, അംഗങ്ങളില്‍നിന്നുള്ള വരവ്, രഹസ്യപിരിവ് എന്നിവയാണ് ധനാഗമ മാര്‍ഗ്ഗങ്ങള്‍. കൂടാതെ വര്‍ഷത്തില്‍ 4 പ്രാവശ്യം 2500 രൂപ വീതം ട്വിന്നേജ് ആയി ലഭിക്കുന്നു. സമയത്തിന്റെയും സമ്പത്തിന്റേയും ഒരു ഓഹരി സന്തോഷപൂര്‍വ്വം ഓരോ വിന്‍സന്‍ഷ്യനും നല്‍കിവരുന്നു.
ഭാരവാഹികള്‍ : പ്രസിഡന്റ് – സി. മേരി ലാസര്‍, വൈസ് പ്രസിഡന്റ് – സി. മാര്‍ഗ്ഗരറ്റ് സി.സി., സെക്രട്ടറി -സി. ഷൈനി ജോസഫ്, ജോ. സെക്രട്ടറി – സി. ലിജി ബാജു, ട്രഷറര്‍ – സി. മേഗി ജോണ്‍സണ്‍.
ഈ വര്‍ഷത്തെ പ്രത്യേക പ്രവര്‍ത്തനം : പാവപ്പെട്ട 2 കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി ആടുകളെ നല്‍കി. വിന്‍സന്‍ഷ്യന്‍ ടൈയ്‌ലറിങ്ങ് യൂണിറ്റില്‍ സഹായിക്കുന്നു.