പറപ്പൂരിലെ വി.ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പുനര്‍നിര്‍മ്മിക്കപ്പെട്ട ദൈവാലയത്തിന്റെ പ്രതിഷ്ഠാകര്‍മ്മത്തിന് മണിമുഴങ്ങുമ്പോള്‍ അതൊരു ദേശത്തിന്റെ വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിന്റേയും ഇടവകാംഗങ്ങളുടെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ഒപ്പം നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രഖ്യാപനം കൂടിയാവുകയാണ്. പഴയപള്ളിയുടെ സ്ഥലപരിമിതിമൂലം അള്‍ത്താരയില്‍ നിന്നും 200 അടിയോളം വരെ അകലത്തില്‍ നിന്ന് വി.ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നിരുന്ന ഇടവകാംഗങ്ങള്‍ ഇനി വി.അള്‍ത്താരയോടും വൈദീകനോടും ചേര്‍ന്ന് നിന്ന് വി.ബലിയര്‍പ്പിക്കും.
Gallery
See our precious photos in the gallery
Felicitations
പറപ്പൂർ ഇടവകയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ കൂദാശ കർമ്മം എഴുതിച്ചേർക്കാൻ പോകുന്ന ഈ അവസരത്തിൽ നിങ്ങളെ അഭിനന്ദിക്കാനും ദൈവാനുഗ്രഹത്തിനു നന്ദി പറയാനും ഞാൻ ആഗ്രഹിക്കുകയാണ്. തലമുറകളുടെ സ്വപ്നമായിരുന്നു ഈ കാര്യത്തിന് നേതൃത്വം വഹിച്ച വികാരിയച്ചനും മറ്റു കമ്മിറ്റി അംഗങ്ങൾക്കും പിന്തുണ നൽകിയ ഇടവകാംഗങ്ങൾക്കും ആശംസകൾ.
Mar. Andrews Thazhath
പറപ്പൂർ രാജ്യത്തിൻറെ തിലകക്കുറിയായി വിരാജിക്കുന്ന വിശുദ്ധ ജോൺ നെപുംസ്യാന്റെ നാമദേയത്തിലുള്ള ഫൊറോനാ പള്ളി ദൂർത്തും ആർഭാടവുമില്ലാതെ മനോഹരമാക്കി പുനർനിർമാണം പൂർത്തിയാക്കി പ്രതിഷ്ടകർമ്മം നടക്കുന്ന ഈ അവസരത്തിൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു.
Mar. Bosco Puthur
ഇടവക മദ്ധ്യസ്ഥനും വി.റോസയും
1330 മുതല്‍ 1383 വരെ ജീവിച്ച വി.ജോണ്‍ നെപുംസ്യാനാണ് ഇടവകയുടെ മധ്യസ്ഥന്‍. ഇടവക മധ്യസ്ഥനായ വി.ജോണ്‍ നെപുംസ്യാനു പുറമെ ഇടവക പ്രത്യേകം വണങ്ങുന്ന ഒരു വിശുദ്ധ കൂടി പറപ്പൂരിനുണ്ട്. 1586 മുതല്‍ 1617 വരെ പെറുവിന്റെ തലസ്ഥാനമായ ലീമയില്‍ ജീവിച്ച ഇസബെല്ലയെന്ന റോസ പുണ്യവതിയാണ് അത്.
ദിവ്യസ്പന്ദനം
പറപ്പൂർ ഇടവകയുടെ എല്ലാ സ്പന്ദനങ്ങളും അറിയാൻ ഇടവകയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന മാഗസിൻ.