Fr. Mundopuram Daison, Vicar
Address
St. Josephs Church, Amala, Trichur, Kerala, 680 553, Phone: 0487-2235725
Mass Timings
Sunday: 6.15 am, 08.30 am
Monday: 06:30am
Tuesday: 06:30am
Wednesday: 06.00 am, 06:30am
Thursday: 06:30am
Friday: 06.00 am, 06:30am
Saturday: 06:30am
2006 ഡിസംബര്‍ 18-ാം തിയ്യതി സെന്റ് ജോസഫ്‌സ് ഹാളിനുവേണ്ടി ബഹു.ഫാ.ലോറന്‍സ് ഒലക്കേങ്കില്‍ തറക്കല്ലിട്ടു. 2007 ജൂണ്‍ 2ന് അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഹാളിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. 2013 സെപ്റ്റംബര്‍ 8-ാം തിയ്യതി സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഒരു ക്വാസി പാരീഷായി ഉയര്‍ത്തപ്പെട്ടു. ഒപ്പം ഫാ. ജിയോ കടവിയെ പ്രോ-വികാരിയായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് 9-ാം ബുധനാചരണത്തിന് തുടക്കം കുറിച്ചു. 2014 മാര്‍ച്ച് 19ന് ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപിതാവിന്റെ മരണതിരുനാള്‍ ആദ്യ ഊട്ടുതിരുനാളായി ആചരിച്ചു. തുടര്‍ന്ന് എല്ലാ വര്‍ഷവും മാര്‍ച്ച് 19ന് ഊട്ടുതിരുനാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇടവകയുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വി.യൗസേപിതാവിന്റെയും സഹമദ്ധ്യസ്ഥരായ പരിശുദ്ധ കന്യാകാമാതാവിന്റെയും വി.സെബാസ്ത്യാനോസിന്റെ ആദ്യ സംയുക്ത തിരുനാള്‍ മഹാമഹം 2014 മെയ് 3,4,5 തിയ്യതികളില്‍ ആഘോഷിച്ചു. 2014 നവംബര്‍ 9-ാം തിയ്യതി ഇടവക ചരിത്രത്തിലെ സംപൂജ്യമായ ദിവസമാണ്. അന്നേദിവസം നസ്രത്തിലെ വി.യൗസേപിതാവിന്റെ ഭവനത്തിലെ ഒരു ശില തിരുശേഷിപ്പായി ദൈവാലയത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പ്രതിഷ്ഠിച്ചു. അതോടൊപ്പം ഔദ്യോഗികമായി പിതാപാത ദൈവാലയത്തില്‍ ചൊല്ലുവാന്‍ അനുവാദം ലഭിച്ചു. 2015 ജൂലൈ 15ന് പുതിയദൈവാലയ നിര്‍മ്മിതിക്കായി 51 സെന്റ് സ്ഥലം ദൈവം അനുഗ്രഹിച്ചു നല്‍കി.
2015 ഡിസംബര്‍ 25ന് അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന അമലനഗര്‍ ക്വാസി പാരിഷിനെ അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഒരു പൂര്‍ണ്ണ ഇടവകയായി ഉയര്‍ത്തി. അതോടെ കൊട്ടേക്കാട് ഫൊറോനയിലായിരുന്ന അമലനഗര്‍ സെന്റ് ജോസഫ്‌സ് ഇടവകയെ പറപ്പൂര്‍ ഫൊറോനയുടെ ഭാഗമാക്കുകയും പ്രോ-വികാരിയായിരുന്ന ഫാ. ഡെയ്‌സണ്‍ മുണ്ടോപ്പുറത്തെ ഇടവകയുടെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു.
ഇന്ന് സെന്റ് ജോസപ്‌സ് ഇടവകയില്‍ 308 കുടുംബങ്ങളും 2000ത്തോളം വിശ്വാസികളും ഒരു വൈദികനും ഒരു സിസ്റ്ററും ഒരു വൈദികവിദ്യാര്‍ത്ഥഇയും രണ്ട് സന്യാസിനി വിദ്യാര്‍ത്ഥികളുമുണ്ട്.