Fr. Alappat Bastin, Vicar

Address
St. Antony Peruvallur, Trichur, Kerala, 680 508, Phone: 0487 2642965

Mass Timings

Sunday: 08.30 am
Monday:
Tuesday: 05:30 pm
Wednesday:
Thursday:
Friday:
Saturday:

വിവിധ വിഭാഗത്തിലും മതവിശ്വാസത്തിലും ഉൾപ്പെട്ട സാധാരണ ജനങ്ങളുടെ, നെൽവയലുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പെരുവല്ലൂർ ഗ്രാമത്തിൽ ഒരു വലിയ വിശ്വാസത്തിന്റെ ദീപശ്ശിഖയെന്നപോലെ 1925ൽ ഒരു കൊച്ചുപള്ളി ഉയർന്നുവന്നു.

വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവുമായി, വർഷങ്ങൾക്കുശേഷം സിലോണിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ തോമാസന്യാസിയുടെ തീവ്രമായ ആഗ്രഹത്തിന്റെയും കഠിനാധ്വാനത്തിന്റേയും ദൃഢമായ വിശ്വാസത്തിന്റെയും ഫലമായിരുന്നു; ആ കൊച്ചുപള്ളി.

പിന്നീട് പാവറട്ടിപള്ളി അത് ഏറ്റെടുത്ത് നടത്തിപോരുകയാണ് ഉണ്ടായത്. ഞായറാഴ്ച ദിവസങ്ങളിലും മറ്റ് പ്രധാനപ്പെട്ട ദിനങ്ങളിലും തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു. ദിവംഗതനായ യാക്കോബ് അറക്കൽ അച്ചനും പീറ്റർ ആളൂരച്ചനും കുറേകാലം ഇവിടെ താമസിച്ച് ശുശ്രൂഷകൾ ചെയ്തിട്ടുണ്ട്. ഒരേ ആത്മാവും ഒരേ ഹൃദയവുമുള്ള ഒരു മാതൃകാ ക്രൈസ്തവസമൂഹം വളർത്തിയെടുക്കാൻ അവർക്ക് സാധിച്ചു. അവരുടെ ഓർമ്മകളെ ഇന്നും ഇടവകസമൂഹം താലോലിക്കുന്നു. പാവറട്ടിയിലെ സാംതോം ആശ്രമത്തിലെ പുരോഹിതരും ഇവിടെവന്ന് സേവനം ചെയ്തിട്ടുണ്ട്. ബഹു. അച്ചാണ്ടിയച്ചന്റെ സേവനകാലം മറക്കാവുന്നതല്ല. പിന്നീട് 2000മാണ്ടിൽ പുതിയ ദേവാലയത്തിന്റെ പണി പൂർത്തിയായി. ഇന്നു കാണുന്ന മനോഹരമായ ദേവാലയത്തിനൊരു കഥ പറയാനുണ്ട്. ഇടവക സമൂഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ കഥയാണത്. ഇടവകാംഗങ്ങൾ ഒന്നിച്ച് ഒരേ മനസ്സോടെ പണിത് ഉയർത്തിയ ദേവാലയമാണത്. ബഹു. പോൾ തേയ്ക്കാനത്ത് അച്ചനനാണ് നേതൃത്വം കൊടുത്തത്. ഇടവകയിലുള്ള 68 വീട്ടുകാർ ഒരേ മനസ്സോടെ 91-ാം തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ ഞങ്ങളുടെ പ്രിയപ്പെട്ട ഞങ്ങളെ സ്‌നേഹിച്ച സേവിച്ച എല്ലാ വൈദികരേയും സ്‌നേഹത്തോടെ ഓർക്കുന്നു. ദൈവത്തിനു സ്തുതി.