സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന പള്ളിയില്‍ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ പ്രവര്‍ത്തനം വളരെ സ്തുത്യര്‍ഹമാണ്. 1988-ല്‍ റവ. ഫാ. ആന്റണി ഐനിക്കല്‍ വികാരി ആയിരുന്ന കാലത്താണ് പ്രാര്‍ത്ഥനഗ്രൂപ്പിന്റെ തുടക്കം. ഈ ഇടവകയില്‍ വന്ന് താമസമാക്കിയ ആന്റണിമാഷ് എന്ന് വിളിക്കുന്ന ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തുവന്ന ഒരു സഹോദരനാണ് ഗ്രൂപ്പിന് തുടക്കമിട്ടത്. തുടക്കത്തില്‍ 3 സ്ത്രീകളും മാഷും കൂടി ഗ്രൂപ്പ് തുടങ്ങിയെങ്കിലും ഒരോ ആഴ്ചകളിലും അംഗങ്ങള്‍ കൂടുതല്‍ വരുവാന്‍ തുടങ്ങി. പള്ളിയുടെ നടശാലയില്‍ ആണ് ഗ്രൂപ്പ് ആദ്യനാളുകള്‍ കൂടിയിരുന്നത്. 1939-ല്‍ ആന്റണിഅച്ചന്റെ നേതൃത്വത്തില്‍ പോട്ട ആശ്രമത്തിലെ ഫാ. മാത്യു നായക്കം പറമ്പില്‍ & ടീം നടത്തുന്ന വലിയ ഒരു കണ്‍വെന്‍ഷന്‍ പറപ്പൂര്‍ ഹൈസ്‌കൂളിന്റെ പിന്‍വശത്തെ ഗ്രൗണ്ടില്‍ പന്തല്‍ ഇട്ടുകൊണ്ട് പതിനായിരങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ നടത്തുകയുണ്ടായി. അത് ഒരു വന്‍വിജയമായിരുന്നു. എല്ലാ ശനിയാഴ്ചളിലാണ് സ്ത്രീകളും, പുരുഷന്മാരും അടക്കം ഗ്രൂപ്പ് നടന്നിരുന്നത്. എന്നാല്‍ 1991 ല്‍ ഫാ. ചെറിയാന്‍ പാറയ്ക്കല്‍ വികാരിയായി വന്നപ്പോള്‍ പുരുഷന്മാര്‍ക്ക് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 6 മണി മുതല്‍ 7.30 വരെയും സ്ത്രീകള്‍ക്ക് ശനിയാഴ്ച ഉച്ചതിരിഞ്ഞും ഗ്രൂപ്പുകള്‍ നടത്തി. പുരുഷന്മാരുടെ ഗ്രൂപ്പില്‍ 55 പേര്‍ പ്രാര്‍ത്ഥനക്ക് എത്തിയിരുന്നു. അതതു കാലങ്ങളിലെ കൊച്ചചന്മാരാണ് ഗ്രൂപ്പ് നയിച്ചിരുന്നത്. 1988 മുതല്‍ 2017-ല്‍ എത്തിനില്‍ക്കുന്ന ഈ ഗ്രൂപ്പ് എല്ലാ ആഴ്ചകളിലും ആദ്യം പോട്ടയിലേക്കും ജെറുസലേം കുളത്തുവയല്‍, മഞ്ഞുമല്‍, ഗാഗുല്‍ത്താ എന്നീ ധ്യാനകേന്ദ്രങ്ങളിലേക്ക് വണ്ടി വിളിച്ച് ഏകദിനധ്യാനത്തിന് കൊണ്ടുപോകുന്നു. ജാഗരണപ്രാര്‍ത്ഥനകള്‍ക്കും ധ്യാനകേന്ദ്രങ്ങളിലേക്കും അതിരൂപതയുടെ മഡോണധ്യാനകേന്ദ്രത്തിലേക്കും മദ്ധ്യസ്ഥപ്രാര്‍ത്ഥനക്ക് പോകാറുണ്ട്. അന്നുമുതല്‍ ഇന്നുവരെ 125 വചനോത്സവവും വീടുകളില്‍ എത്തിക്കുന്നു. 2005 മുതല്‍ ശാലോം മാസിക 100 എണ്ണം വീടുകളിലും ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യമായും പ്രാര്‍ത്ഥനക്ക് പോകുമ്പോള്‍ കൊടുക്കന്നു. സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളെ ധ്യാനത്തിന് കൊണ്ടുപോകുന്നു. രോഗികളെ, ജീവിതം വഴിമുട്ടി നില്‍ക്കുന്നവരെ, ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ധ്യാനത്തിന് പറഞ്ഞുവിടുന്നു. സഹായങ്ങള്‍ നല്‍കുന്നു. നോമ്പുകാലത്ത് ആതുരാലയങ്ങള്‍ സന്ദര്‍ശിച്ച് ഭക്ഷണം, വസ്ത്രം, മറ്റു സാമ്പത്തിക സഹായം നല്‍കുന്നു. കണ്‍വെന്‍ഷനും ശേഷം ഫാ. ആന്റണി ചിറ്റിലപ്പിള്ളി & ടീം മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ട ഏകദിനവചനപ്രഘോഷണം നടത്തി. അത് ഇന്നും എല്ലാ മാസവും തുടര്‍ന്നുപോകുന്നു. 1990 മുതല്‍ ഇടവകയിലെ എന്‍.എ. ബാബു ഗ്രൂപ്പിലേക്ക് കടന്നതുമുതല്‍ വികാരിയച്ചന്മാരുടെ വലിയ സഹകരണത്തോടുകൂടി ഇടവകയില്‍ ഗ്രൂപ്പ് ധ്യാനങ്ങള്‍ ആദ്യമായി 1994-ല്‍ തുടങ്ങി. റവ. ഫാ. ഫ്രാന്‍സിസ് എടക്കളത്തൂര്‍ അച്ചന്റെ കാലഘട്ടത്തില്‍ ഇടവകയില്‍ പ്രാര്‍ത്ഥനാഗ്രൂപ്പ് മാത്രമായയി ജാഗരണപ്രാര്‍ത്ഥന നടശാലയില്‍ കൂടാറുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ധ്യാനങ്ങളും, ഗ്രൂപ്പ് ധ്യാനങ്ങളും, തിരുനാളിന് ഒരുക്കമായിട്ടുള്ള ധ്യാനങ്ങളും നടത്തിവരുന്നു. പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ എല്ലാമെല്ലാംആയിരുന്ന എന്‍.എ. ബാബുവിന്റെ വേര്‍പാട് ഞങ്ങള്‍ക്ക് തീരാത്ത നഷ്ടമായിരുന്നു. കാലാകാലങ്ങളില്‍ മാറിവരുന്ന വികാരിഅച്ചന്മാരുടെയും കൊച്ചച്ചന്മാരുടെയും സഹകരണത്തിനും നേതൃത്വത്തിനും ഞങ്ങള്‍ നന്ദിപറയുന്നു. ഇടവകജനത്തിന്റെ എല്ലാവിധ സഹകരണങ്ങള്‍ക്കും യേശുവിന്റെ നാമത്തില്‍ നന്ദി പറയുന്നു.

ഇപ്പോള്‍ ഗ്രൂപ്പിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്തിരിക്കുന്നവര്‍ : ലീഡര്‍ -ജോസഫ് കെ.ആന്റണി, സെക്രട്ടറി – ആല്‍ബര്‍ട്ട പി.എ., ട്രഷറര്‍ – സി.എല്‍. ജോണ്‍സണ്‍, കോര്‍ടീം അംഗങ്ങള്‍ – സി.വി. കൊച്ചന്തു -മദ്ധ്യസ്ഥ പ്രാര്‍ത്ഥന മിനിസ്ട്രി, സി.ടി. ഡേവിസ് – ജീവജ്വാല, പി.ആര്‍. ഫ്രാര്‍സിസ് – ലിറ്റര്‍ജി, മേബിള്‍ മത്തായി – ദമ്പതി കൂട്ടായ്മ, തങ്കമ്മ ജോസ് – തൂവാനീസ, എ.വി. ആലീസ് -ഏകസ്ഥ മിനിസ്ടി, ജോയ്‌സി ജോണ്‍സണ്‍.