1972-ല്‍ ബഹുമാനപ്പെട്ട ആന്റണി ഇരുമ്പനച്ചന്റെ നേതൃത്വത്തില്‍ നമ്മുടെ ഇടവകയില്‍ മാതൃസംഘം രൂപംകൊണ്ടു. ഇന്ന് സംഘടന വളര്‍ന്ന് പന്തലിച്ച് മാതൃവേദി എന്ന പേരില്‍ 120 ഓളം അമ്മമാര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇപ്പോഴത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് – മേഴ്‌സി പീയൂസ്, വൈസ് പ്രസിഡന്റ് – തങ്കമ്മ ജോസ്, സെക്രട്ടറി – ബേബി ആന്റണി, ജോ. സെക്രട്ടറി ജോയ്‌സി ജോണ്‍സണ്‍, ട്രഷറര്‍ – ഡെയ്‌സി ജോണി.

എല്ലാ മാസവും 2-ാമത്തെ ശനിയാഴ്ച 4 മണിക്ക് മീറ്റിങ്ങ് ആരംഭിക്കുന്നു. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ എല്ലാവര്‍ക്കും അവസരം കിട്ടുന്നതിനും ധൈര്യം ലഭിക്കുന്നതിനുമായി 6 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ മാസവും ഓരോ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മീറ്റിങ്ങ് നടത്തുന്നു.

ഇടവകയിലെ പൊതുപരിപാടികളിലും ഫൊറോന പരിപാടികളിലും അതിരൂപതയിലെ എല്ലാ പരിപാടികളിലും അമ്മമാരുടെ സജീവസാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. 2007 മുതല്‍ ഫൊറോനകളില്‍ ഭാരവാഹികളെ തെരഞ്ഞെടുപ്പ് തുടങ്ങി. ഇപ്പോഴത്തെ ഫൊറോന സെക്രട്ടറി – മേഴ്‌സി പീയുസ്, ട്രഷറര്‍ – ബേബി ആന്റണി. ഇടവക വാര്‍ഷികം, ഫൊറോന വാര്‍ഷികം, അതിരൂപതസംഗമം എന്നിവയില്‍ മത്സരങ്ങളിലൂടെയും കലാപരിപാടികളിലും നമ്മുടെ അമ്മാര്‍ മുന്‍പന്തിയിലാണ് എന്നതില്‍ വളരെ സന്തോഷമുണ്ട്. വാര്‍ഷികത്തോട് അനുബന്ധിച്ച് സമര്‍പ്പണകുര്‍ബ്ബാനയും പൊതുവേ എല്ലാ അമ്മമാര്‍ക്കും സെമിനാര്‍ നടത്തിവരുന്നു. ഭക്ഷണശേഷം അമ്മമാരുടെ കലാവിരുന്ന് ഉണ്ടിരിക്കും.

പള്ളിപണിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം ഇതിനകം നടത്തിയ കുറികളില്‍ നിന്നും ഒന്നരലക്ഷത്തിമേല്‍ സംഖ്യ ഞങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിഞ്ഞു നവതിയോട് അനുബന്ധിച്ച് ഏറ്റവും കൂടുതല്‍ കൂപ്പണ്‍ വിറ്റഴിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ബെസ്റ്റ് ഹോളിചൈല്‍ഡിനെ തിരഞ്ഞെടുത്ത് ഹോളി ട്രോഫി നല്‍കുവാനും മെഡല്‍ കൊടുക്കുവാനും കുഞ്ഞുപൈതങ്ങളുടെ ദിനം ആഘോഷിക്കാനും സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഈ വര്‍ഷം മേഖല അടിസ്ഥാനത്തില്‍ തിരുവോണനാളില്‍ അമ്മമാര്‍ക്ക് വടംവലിമത്സരം നടത്തുവാന്‍ കഴിഞ്ഞു. തമുക്കുതിരുനാളിലും പള്ളിപണിയുടെ ശ്രമദാനത്തിലും അമ്മമാരുടെ സജീവസാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. വിജയത്തിന്റെ പാതയിലേക്ക് ഞങ്ങളെ നയിക്കുന്നത് ഡയറക്ടര്‍ റവ. ഫാ. പോളി നീലങ്കാവിലും, ബഹുമാനപ്പെട്ട് കൊച്ചച്ചനുമാണ് എന്നുള്ളതില്‍ സംശയമില്ല . മാനസീക ഉല്ലാസത്തിനുവേണ്ടി പിക്‌നിക്ക് നടത്താറുണ്ട്. അനാഥശാലകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിവരുന്നുണ്ട്.