Fr. Padayattil Job, Vicar

Address
Little Flower Ponnore, Trichur, Kerala, 680 552, Phone: +91 487 2285733

Mass Timings

Sunday: 06:30am, 10:30am
Monday: 06:30am
Tuesday: 06:30am
Wednesday: 06:30am
Thursday: 06:30am
Friday: 06:30am
Saturday: 06:30am

ഇടവകസ്ഥാപനം: 08-02-1968. ഇടവകയിലെ കുടുംബങ്ങളുടെ എണ്ണം: 476. ഇടവകയിലെ ആകെ ആളുകള്‍ 2390 പേര്‍. ഇടവകയിലെ കുടുംബകൂട്ടായ്മകള്‍ : 15.

മാസത്തിലൊരിക്കല്‍ കുടുംബകൂട്ടായ്മകള്‍ വികാരിയച്ചന്റെ നേതൃത്വത്തില്‍ സമ്മേളിക്കുന്നു. ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച് ഇടവകപുരോഗതിയ്ക്കായും ആധ്യാത്മിക വളര്‍ച്ചയ്ക്കായും പ്രയത്‌നിക്കുന്നു. ആഴ്ചയിലൊരിക്കലുള്ള ദൈവാലയശുദ്ധീകരണം, ജപമാലചൊല്ലല്‍, കുരിശിന്റെ വഴി എന്നിവ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഇടവകയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ : സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, ഫ്രാന്‍സിസ്‌ക്കന്‍ അല്മായസഭ, മാതൃസംഘം, കെ.സി.വൈ.എം., സി.എല്‍.സി., ജീസസ് യൂത്ത്, അള്‍ത്താരസംഘം, ഗായകസംഘം. ഇടവയിലെ ദരിദ്രരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, യുവതിയുവാക്കളുടെ വിവാഹത്തിന്‍ സഹായനിധി രൂപീകരിക്കു., രോഗികളെയും അവശരെയും സഹായിക്കുക, ഇടവകയിലെ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതപ്പെടുത്തി നല്ല രീതിയില്‍ ആഘോഷവേളകള്‍ നടപ്പിലാക്കുക. മാതാവിന്റെ തിരുനാള്‍ദിനങ്ങള്‍ ഭംഗിയായും അര്‍ഥവത്തായും ആചരിക്കുക, ആധ്യാത്മികമായ ഉണര്‍വിനായി പ്രാര്‍ത്ഥിക്കുക, ദൈവാലയശുശ്രൂഷകളില്‍ ഉത്സാഹപൂര്‍വ്വം പങ്കുചേരുക, ദൈവാലയം പ്രാര്‍ത്ഥനകളും ഗീതങ്ങളും വഴി ദൈവജനതയെ ഊര്‍ജ്ജമുള്ളവരാക്കുക എന്നിവയെല്ലാം സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ്.

ഇടവകയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍: ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി. സ്‌കൂള്‍ പോന്നോര്‍(1933), ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്‌കൂള്‍ പോന്നോര്‍ (1983).

ഇടവകാതിര്‍ത്തിയിലെ കുരിശുപള്ളികള്‍ : ലിറ്റില്‍ ഫ്‌ളവര്‍ കുരിശുപള്ളി (1933), സെന്റ് സെബാസ്റ്റ്യ കപ്പേള (1971), സെന്റ് ജോസഫ്‌സ് കപ്പേള (1956), സെന്റ് ജോര്‍ജ്ജ് കപ്പേള (1949), തിരുഹൃദയ കപ്പേള (2002).

ഇടവകാതിര്‍ത്തിയിലുള്ള സ്ഥാപനങ്ങള്‍ : ഗുഡ്‌ഷെപ്പേര്‍ഡ് ഹോം ഫോര്‍ എയ്ഞ്ച്ഡ് (1969) സി.എസ്.സി. സിസ്റ്റേഴ്‌സിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന സ്ഥാപനം വയോവൃദ്ധകളായവര്‍ക്ക് വലിയൊരു ആശാകേന്ദ്രമാണ്.

ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ : വിദ്യാഭ്യാസ ചാരിറ്റബിള്‍ ട്രസ്റ്റ് (അസംപ്ഷന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ്)(2008) പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്.

കാരുണ്യനിധി : മാസത്തിലൊരിക്കല്‍ ദത്തുകുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കുന്ന പദ്ധതി.

ചികിത്സാസഹായനിധി : നിര്‍ധനരായ രോഗികള്‍ക്ക് നാനാജാതി മതസ്ഥരെ സഹായിക്കാനുള്ള പദ്ധതി.

ഇടവകയിലെ വൈദികര്‍ : 11, വൈദികവിദ്യാര്‍ത്ഥികള്‍ : 4, സിസ്റ്റേഴ്‌സ് – 40