ജീസസ് യൂത്ത്, പറപ്പൂര്‍
2010-ല്‍ ഫാ. മനോജ് താണിക്കലിന്റെ നേതൃത്വത്തില്‍ പറപ്പൂര്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോനദേവാലയത്തില്‍ ആദ്ധ്യാത്മികവും ഭൗതികവുമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ജീസസ് യൂത്ത് കൂട്ടായ്മ രൂപീകൃതമായത്. വ്യക്തിപരമായ പ്രാര്‍ത്ഥന, ദൈവവചനം, കൂദാശകള്‍, കൂട്ടായ്മകള്‍, സുവിശേഷവത്കരണം, പാവങ്ങളോടുള്ള പക്ഷം ചേരല്‍ തുടങ്ങീയ ആറ് നെടുതൂണുകളില്‍ അതിഷ്ഠിതമാണ് ജീസസ് യൂത്ത്.

എല്ലാ ഞായറാഴ്ചകളിലും ഇടവകയുവജനങ്ങള്‍ ദേവാലയത്തില്‍ ഒത്തുചേര്‍ന്ന് ക്രിസ്തുവിനെ അറിയുകയും പങ്കുവെയ്ക്കുകയും ക്രിസ്തുകേന്ദ്രീകൃതജീവിത ശൈലിയില്‍ ഇടവകസമൂഹത്തെ വളര്‍ത്തുവാനും കൂട്ടായ്മക്ക് സാധിച്ചു. എല്ലാ വര്‍ഷവും തിരുനാളിനോട് അനുബന്ധിച്ച് നടത്തിവരുന്ന എക്‌സിബിഷന്‍ ഇന്ന് അതിരൂപതതലത്തില്‍ ശ്രദ്ധനേടിയത് ഈ കൂട്ടായ്മയുടെ വിജയമാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഫൊറോനതലത്തില്‍ നടത്തിയ യുവജനകണ്‍വെന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചു. വലിയനോമ്പിനോടനുബന്ധിച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മലയാറ്റൂരിലേക്ക് മരകുരിശുംവഹിച്ചുകൊണ്ടുള്ള കാല്‍നടയാത്ര ഇന്നും പറപ്പൂരിലെ യുവജനങ്ങളുടെ വിശ്വാസപ്രഖ്യാപനമാണ്.

അഗതികളിലും രോഗികളിലും ക്രിസ്തുവിനെ കണ്ടുകൊണ്ട് അവരെ ശുശ്രൂഷിക്കുവാനും സഹായിക്കുകയും വഴി ആതുരസേവനരംഗത്ത് ഒരു സ്വാന്തന ഹസ്തമാകുവാന്‍ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പരീക്ഷക്കായി ഒരുക്കവാനും അവരില്‍ വിശ്വാസത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തുവാന്‍ ‘പരീക്ഷ ഒരുക്ക ധ്യാനം’ ഒരുക്കുന്നത് സഹായകരമായി. ഇന്ന് നൂറിലധികം യുവതീയുവാക്കള്‍ കൂട്ടായ്മയിലുണ്ട്. പറപ്പൂരിന്റെ പൈതൃകമായ ഇടവകദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും മാസംതോറുമുള്ള ഉല്‍പ്പന്നപിരിവിലും വിദ്യാലയത്തിന്റെ പുനര്‍നിര്‍മിതിക്കും ശ്രമദാനത്തിലൂടെ സഹായിക്കുവാനും, ഇടവകയുടെ കലാ-കായിക സാംസ്‌കാരിക രംഗങ്ങളില്‍ മുഖ്യമായ പങ്ക് വഹിക്കുവാനും ജീസസ് യൂത്ത് കൂട്ടായ്മക്ക് സാധിച്ചു.

ജീസസ് യൂത്ത് ഭാരവാഹികള്‍ : കോ-ഓര്‍ഡിനേറ്റര്‍-അരുണ്‍ ജോര്‍ജ്, മുന്‍ കോ-ഓര്‍ഡിനേറ്റര്‍ -ക്ലീറ്റസ് സി.ജെ., കോര്‍ടീം- ഫ്രിജോ ഫ്രാന്‍സിസ്, റോബിന്‍ ബേബി.