1967-ല്‍ ഒക്‌ടോബര്‍ 2-ാം തിയ്യതി റവ. ഫാദര്‍ തോമസ് മൂര്‍ കപ്പൂച്ചിന്‍ വൈദീകന്റെ അധ്യക്ഷതയില്‍ പറപ്പൂര്‍ ഇടവകയില്‍ ഫ്രാന്‍സിസ്‌കന്‍ അത്മായ സഭ നിലവില്‍ വന്നു. 1967- ല്‍ തുടങ്ങിവെച്ച ഈ അത്മായസംഘടന ഇന്നും വിപുലമായ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇടവകയില്‍ കുടുംബങ്ങളില്‍ മരണം സംഭവിക്കുമ്പോള്‍ അവരുടെ ഭവനങ്ങളില്‍ ചെന്ന് അവരെ സമാശ്വാസിപ്പിക്കുകയും ശവസംസ്‌കാരശുശ്രൂഷകളില്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സഭാംഗങ്ങള്‍ ഒരുമയോടെ രോഗികളേയും അനാഥരെയും ചെന്ന് കാണുകയും അവര്‍ക്ക് സാമ്പത്തികസഹായവും നല്‍കുകയും ചെയ്യാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഇടവകയിലെ പെണ്‍കുട്ടികള്‍ക്കായി ഇടവകയില്‍ വിവാഹസഹായ ലഘുനിക്ഷേപപദ്ധതി സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

ഫ്രാന്‍സിസ്‌കന്‍സഭയിലെ ഇപ്പോഴത്തെ ഭാരവാഹികള്‍ :
പ്രസിഡന്റ് – ശ്രീ സി.എം. ജോണ്‍സണ്‍, സെക്രട്ടറി – ശ്രീ. പി.കെ. ജോണ്‍സണ്‍, ട്രഷറര്‍ – ശ്രീ. ജോസഫ് കെ. ആന്റണി, വൈസ്പ്രസിഡന്റ് – ആലീസ് എ.വി., ഫോര്‍മാറ്റര്‍ – സി.പി. വര്‍ക്കി (Late), കൗണ്‍സിലര്‍-സെലീന തോമസ്, ലൂസി ലോനപ്പന്‍.

1967-2017: 50 വര്‍ഷം പൂര്‍ത്തിയായ ഫ്രാന്‍സിസ്‌കന്‍ അത്മായസംഘടനയുടെ സുവര്‍ണജൂബിലി പുതിയ പള്ളിയുടെ കൂദാശനിര്‍വ്വഹണശേഷം 2018-ല്‍ വിപുലമായി കൊണ്ടാടാന്‍ തീരുമാനിച്ചു.