1929 മാര്‍ച്ച് 25-ാം തിയ്യതിയാണ് പറപ്പൂര്‍ ഇടവകയില്‍ മരിയസംഖ്യം ജന്മമെടുക്കുന്നത്. അന്നത്തെ വികാരി എത്രയും ബഹുമാനപ്പെട്ട ഫാ. തോമസ് ആട്ടോക്കാരനും ഏതാനും കര്‍മ്മനിരതരായ യുവാക്കളുമാണ് ഈ മരിയസഖ്യത്തിനു പശ്ചാത്തലമൊരുക്കിയത്. മുതിര്‍ന്ന യുവാക്കളോടൊപ്പം മരിയസഖ്യപ്രേഷിതരംഗത്തേക്ക് ഇറങ്ങിതിരിക്കാന്‍ അനേകം കുരുന്നുഹൃദയങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു. അവരുടെ ആഗ്രഹസാക്ഷാത്ക്കരണമെന്നവണ്ണം 1962 ജനുവരി 14ന് യൂണിറ്റിനെ ജൂനിയര്‍- സീനിയര്‍ എന്നീ രണ്ടു വിഭാഗമായി തിരിച്ചു.

വര്‍ഷങ്ങള്‍ കടന്നുപോകുതോറും സി.എല്‍.സി.പ്രവര്‍ത്തനങ്ങള്‍ ഇടവകയില്‍ വ്യാപരിക്കുകയും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുമൂലം സി.എല്‍.സിയെ വീണ്ടും ജൂനിയര്‍-സീനിയര്‍-പ്രൊഫഷണല്‍ തുടങ്ങിവിഭാഗങ്ങളായി തിരിച്ചു. പിന്നീട് 2016-ല്‍ സീനിയര്‍ സി.എല്‍.സി.യെ സി.എല്‍.സി യൂത്ത് ആയി മാറ്റുകയും ചെയ്തു.

ഇടവകയുടെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്ന് ഇടവകയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാണ് സി.എല്‍.സി. മുന്‍തൂക്കം കൊടുക്കുന്നത്. പ്രാര്‍ത്ഥന, പഠനം, പ്രവര്‍ത്തനം എന്നീ മൂന്ന് തത്വങ്ങളില്‍ സി.എല്‍.സി. ഉറച്ച് വിശ്വസിക്കുന്നു. ആരാധന, കൊന്ത, കുര്‍ബാന തുടങ്ങിയവയിലൂടെ സി.എല്‍.സി. വിശ്വാസപരിശീലനത്തിനും ആത്മീകവളര്‍ച്ചയും നേടുന്നു. ഇടവകയിലെ ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്താല്‍ ഇടവകജനങ്ങള്‍ക്കും ഇടവകയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സി.എല്‍.സി. യൂത്ത് സന്നിഹിതമാകുന്നു.

ഇടവകയോട് ചേര്‍ന്ന് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്ക് സി.എല്‍.സി. നേതൃത്വം നല്‍കുന്നു. ഇടവകയിലെ രോഗികളായി കഴിയുന്നവര്‍ക്ക് വേണ്ടി രോഗിദിനം സംഘടിപ്പിക്കുന്നു. മരിയവ്യക്തികളില്‍ ചേര്‍ന്ന് നില്‍ക്കുന്ന സി.എല്‍.സി.യൂത്ത് അംഗങ്ങള്‍ മാതാവിന്റെ ജനനതിരുനാളും, മാതാവിന്റെ സ്വര്‍ഗാരോപണതിരുന്നാള്‍, വണക്കമാസം കാലംകൂടല്‍, ജപമാല മാസാചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വര്‍ഷങ്ങളായി ഇടവകയില്‍ പുല്‍കൂട് നിര്‍മ്മാണത്തിനും ഓണത്തിന് പൂക്കളം ഒരുക്കിയും നേതൃത്വം നല്‍കുന്നു. ഇടവകയിലെ ജനങ്ങള്‍ക്ക് വേണ്ടി പള്ളിയില്‍ ഒരു സ്ഥിരം ബുക്‌സ് സ്റ്റാളിന് രൂപം നല്‍കാന്‍ സി.എല്‍.സി.ക്ക് കഴിഞ്ഞിട്ടുണ്ട്. കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുനാളിനോടനുബന്ധിച്ച് പൊതിച്ചോര്‍ വിതരണവും വളരെ നല്ല രീതിയില്‍ നടത്തി വരുന്നു.

അംഗങ്ങളുടെ ഉള്ളിലെ അന്തര്‍ലീനമായ കലാസാഹിത്യ കഴിവുകള്‍ പുറത്തുകൊണ്ടുവരാനും മറ്റുള്ളവരുമായി പങ്കുവെക്കാനുമായി 1961 ആഗസ്റ്റ് 15ന് രൂപ നല്‍കിയ മരിയസഖ്യത്തിന്റെ കയ്യെഴുത്ത് മാസിക ‘നിര്‍മ്മല’ ഇഥംപ്രഥമായി പുറത്തിറക്കുന്നു. ആദ്യവര്‍ഷങ്ങളില്‍ വര്‍ഷത്തില്‍ മൂന്നും നാലുമായി പുറത്തിറങ്ങിയ നിര്‍മ്മല ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു നിര്‍മ്മല എന്ന രീതിയില്‍ ഇടവകദിനത്തിന് പുറത്തിറങ്ങുന്നു.

യുവജനങ്ങളുടെ ഇടയില്‍ കായികവാസനകള്‍ പുറത്തുകൊണ്ടുവരുന്നതിനായി വര്‍ഷംതോറും ഓള്‍ കേരള ഫ്‌ളഡ് ലൈറ്റ് ഷൂട്ടൗട്ട് ടൂര്‍ണമെന്റ് നടത്തുന്നു. ഈസ്റ്ററിന് ഇടവകജനങ്ങളോട് ഒരുമിച്ച് സമൂഹനോമ്പ് വീടല്‍ എന്ന ലക്ഷ്യത്തോടെ ഈസ്റ്റര്‍ ഫുഡും നല്‍കുന്നു. സംഘടനക്ക് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഓണത്തിന് പായസമേളയും നടത്തുന്നു.

സി.എല്‍.സി. ഭാരവാഹികള്‍ : പ്രസിഡന്റ് – ഡെല്‍വിന്‍ ഡേവിസ്. വൈസ് പ്രസിഡന്റ് – ആന്‍മേരി ജോര്‍ജ്ജ്, ഡൊമിനിക് ഡേവിസ്. സെക്രട്ടറി – അലീന ജോസപ്പ്. ജോ. സെക്രട്ടറി – റിറ്റോ ജോസഫ്, അനുജ ജോര്‍ജ്. ട്രഷറര്‍ – ഡിറ്റോ ബാബു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ – ജ്യോതിസ് ജെയിംസ്. ഓര്‍ഗനൈസര്‍ – നിഖില്‍ ബേബി.

ജൂനിയര്‍ സി.എല്‍.സി.: കോ-ഓര്‍ഡിനേറ്റര്‍ – ജ്യോതിസ് ജെയിംസ്, മരിയ റോസ്, ഗിഫ്റ്റി ജെയിംസ്, ഹെയ്‌ലി പോള്‍സണ്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ – ഹെറോള്‍ ജോസഫ്. ബുക്ക് സ്റ്റാള്‍ കണ്‍വീനര്‍ – ജിയോ ജോയ്, ആബെര്‍ ജോയ്, എല്‍ജോ പി. ജെയിംസ്. ക്യാപ്റ്റന്‍ – എബിന്‍ പി. ഷാജു.

ജൂനിയര്‍ സി.എല്‍.സി.

ആരംഭിച്ച വര്‍ഷം: 1962 ജനുവരി 14, ഏറെ നാളായി പ്രവര്‍ത്തനരഹിതമായി നിന്നിരുന്ന ജൂനിയര്‍ സി.എല്‍.സി. എന്ന സംഘടന ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. കുട്ടികളെ ചെറിയ പ്രായത്തില്‍തന്നെ മരിയഭക്തിയില്‍ വളര്‍ത്താന്‍ സംഘടന ശ്രമിക്കുന്നു. കുട്ടികള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയിലെങ്കിലും പരിമിതമായ സാഹചര്യങ്ങള്‍ക്ക് അകത്ത് നിന്ന പ്രവര്‍ത്തിക്കുന്നു.

പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ : 8,9,10 ക്ലാസ്സില്‍ പഠിക്കുന്നവിദ്യാര്‍ത്ഥികളെ മരിയഭക്തിയില്‍ വളര്‍ത്തുക എന്നത് തന്നെയാണ് പ്രധാന പ്രവര്‍ത്തനം കുട്ടികള്‍ വലുതായി കഴിഞ്ഞ വിവിധ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടതിന് ചെറിയ പ്രായത്തില്‍തന്നെ അവര്‍ക്ക് അതിന്റെ ഒരു ചെറിയ പരിശീലനവും നല്‍കുന്നു. നേരത്തെ സൂചിപ്പിച്ചത്‌പോലെ തന്നെ പ്രവര്‍ത്തനരംഗങ്ങള്‍ പരിമിതമാണെങ്കിലും അതിനെല്ലാം അകത്ത് നിനന് തന്നെ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞവര്‍ഷം ക്രിസ്തുമസ്സിന് കാര്‍ഡ്മത്സരവും ക്രിബ്മത്സരവും ഉണ്ണീശോയ്ക്ക് ഒരു കത്ത് മത്സരവും സംഘടിപ്പിച്ചിരുന്നു. ആ വര്‍ഷത്തില്‍തന്നെ ഇടവകയാകെ ഫാമിലിക്വിസും നടത്തിയിരുന്നു. പോയവര്‍ഷം അമലനഗര്‍ സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞമാസം നടന്ന ചില്‍ഡ്രന്‍സ് മിനിസ്ട്രി കലോത്സവത്തില്‍ എ.ബി.എ.യോടും തിരുബാലസഖ്യത്തോടും ഒപ്പം ഓവറോള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.

ഇപ്പോഴത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് – ഫ്രണ്ട്‌സണ്‍ ഫ്രാന്‍സിസ് ടി., സെക്രട്ടറി -സ്‌നേഹ, വൈസ് പ്രസിഡന്റ് – ഇമ്മാനുവേല്‍ പോള്‍ (ബോയ്‌സ്) റിന്നി റോസ് (ഗേള്‍സ്),ജോ. സെക്രട്ടറി – ജെയന്‍ മേരി.