ദുക്റാന തിരുനാളിന്റെ ഓർമക്കായി പരമ്പരാഗത രീതിയിൽ വസ്ത്രം അണിഞ്ഞു പറപ്പൂരിലെ ഇടവഗംഗങ്ങൾ പള്ളിയിൽ എത്തിയപ്പോൾ
ദുക്റാന തിരുനാളിന്റെ ഓർമക്കായി പരമ്പരാഗത രീതിയിൽ വസ്ത്രം അണിഞ്ഞു പറപ്പൂരിലെ ഇടവഗംഗങ്ങൾ പള്ളിയിൽ എത്തിയപ്പോൾ
പറപ്പൂർ st. ജോൺസ് ഫൊറോനാ പള്ളിയിൽ വി. റോസായുടെ വണക്കാചരണ ദിനം ആചരിച്ചു (01/08/2022 വ്യാഴം) ഫാ. ജോ പാച്ചേരി വി. കുർബാന അർപ്പിച്ചു.
പറപ്പൂർ സെന്റ് ജോൺസ് ദേവാലയത്തിലെ വി.റോസായുടെ തിരുനാൾ ആഘോഷം
പറപ്പൂർ ഫോറോന പള്ളി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.തിരുന്നാൾ ദിനത്തിൽ നടന്ന ആഘോഷമായ ദിവ്യബലി ക്ക് ഫാ. ആൻ ജോ പൊറത്തൂർ മുഖ്യ കാർമ്മികനായി. ത്യശ്ശൂർ അതിരൂപത ചാൻസലർ ഫാ ഡൊമിനിക് തലക്കോടൻ തിരുനാൾ സന്ദേശം നൽകി. വൈകിട്ട് നടന്ന തിരുനാൾ പ്രദിഷണം ഭക്തി സാന്ദ്രമായി. മതബോധന വിദ്യാർത്ഥികൾ നേത്യത്വം നൽകിയ പ്രദിക്ഷണം വർണ്ണാഭമായിരുന്നു. 60 കുട്ടികളുടെ ആദ്യ കുർബാന സ്വികരണം ശനിയാഴ്ച നടന്നു. ആദ്യ കുർബാന സ്വീകരണം നടത്തിയ കുട്ടികൾക്ക് എല്ലാവർക്കും മഹാഗണി വ്യക്ഷ തൈ […]
പറപ്പുർ സെന്റ് ജോൺ നെപും സ്യാൻ ഫോ റോന ദൈവാലയത്തിൽ വി.റോസയുടെ പ്രത്യേക വണക്കാചരണം നടന്നു. എല്ലാ മാസാദ്യ വ്യാഴാഴ്ചകളിലും കുട്ടികളില്ലാത്ത ദബതികൾക്കും , ഗർഭിണികൾക്കുമായി പ്രത്യേക തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും. ദിവ്യബലിയോടൊപ്പം വിശുദ്ധയുടെ നോവേന, ലദീഞ്, ദിവ്യകാരുണ്യ പ്രദിഷണം, തമുക് നേർച്ച വിതരണം, നേർച്ച കഞ്ഞി വിതരണം എന്നിവ ഉണ്ടായിരുന്നു. രാവിലെ നടന്ന തിരുകർമങ്ങൾക്ക് ഫാ.ബിജു പാന്നേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിച്ചു. റോസ പൂവ് സമർപ്പണ ത്തിന് വികാരി ഫാ ആന്റണി ആലുക്ക , അസി.വികാരി ലിബിൻ […]
പറപ്പൂർ സെന്റ് ജോൺ നെ പും സ്യാൻ ഫൊറോന ദൈവാലയത്തിൽ ഡീക്കൻ ആന്റണി ചിറ്റിലപ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണം നടന്നു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ കൈ വയ്പ് ശുശ്രൂഷ വഴിയാണ് പൗരോഹിത്യം സ്വീകരിച്ചത് ഫാ.സാജൻ പിണ്ടിയാൻ, ഫാ.പോളി നീലങ്കാവിൽ ,ഫാ ഫ്രാങ്കോ കവലക്കാട്, ഫാ. മേജോ വാഴപ്പിള്ളി. ഫാ .ജോൺ സൺ ചാലിശ്ശേരി, ഫാ. ഗോഡ്‌വിൻ കിഴക്കു ടാൻ എന്നിവർ സഹകാർമ്മികരായിരുന്നു. നവവൈദികനുള്ള അനുമോദന സമ്മേളനം പറപ്പൂർ ഫൊറാന പള്ളി വികാരി ജോൺസൺ […]
പറപ്പൂർ പള്ളി തിരുനാൾ പ്രഭയിൽ
സെന്റ് ജോൺ നെപും സ്യാൻ ഫൊറോന പള്ളിയിലെ പ്രസിദ്ധമായ തമുക്കു തിരുനാളിന് വാടാനപ്പിള്ളി സെന്റ് ഫ്രാൻസീസ് സേവ്യർ ചർച്ച് വികാരി ഫാ.ജോൺസൺ കുണ്ടുകുളം കൊടി കയറ്റി. ലിമായിലെ വി റോസയുടേയും വി.സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ നവംബർ 20, 21, 22 തിയ്യതികളിലാണ് ആഘോഷിക്കുന്നത്. തിരുനാളിന് ഒരുക്കമായ നവനാൾ തിരുകർമ്മങ്ങൾക്ക് കൊടിയേറ്റത്തോടെ ആരംഭമായി. തിരുനാൾ വരെ എല്ലാ ദിവസവും വൈകിട്ട് വി.കുർബാന ലദീഞ്ഞ്, നോവേന ഉണ്ടായിരിക്കും.
പറപ്പൂർ പള്ളിയുടെ മുറ്റത്ത് നിർമ്മാണം പൂർത്തികരിച്ച മാതാവിന്റെ ഗ്രോട്ടോയുടെ ആശീർവാദ കർമ്മം ത്യശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. വികാരി ജോൺസൺ അന്തിക്കാടൻ , അസി.വികാരി അനു ചാലിൽ, ഫാ.സേവിയർ ചിറ്റിലപ്പിള്ളി S.D.B എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവക ട്രസ്റ്റിമാരായ ശ്രീ. ആന്റോ സി.സി, ബോബൻ പി.പി, ബെന്നി പി.എ എന്നിവർ നേത്യത്വം നൽകി. മാതാവിന്റെ ജനന തിരുനാളിന്റെ നേർച്ച വിതരണവും ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാന്ന് തിരുകർമ്മങ്ങൾ നടന്നത്.
പറപ്പൂർ സെന്റ് ജോൺ നെപും സ്യാൻ ഫെറോന പള്ളിയിലെ അൾത്താര ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടം പിടിച്ചു. എഴുപത് അടി നീളവും നാല്‌പത്തിയഞ്ച് അടി ഉയരവുമുള്ള പള്ളിയിലെ അൾത്താരയിൽ സ്റ്റെയിൻഡ് ഗ്ലാസിൽ ചെയ്ത ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ് അൾത്താരയെന്ന വിഭാഗത്തിലാണ് റിക്കാർഡ്. പറപ്പൂർ സ്വദേശിയായ ശിൽപി സി എൽ ജോസഫ് ന്റെ പേരിലാണ് റിക്കാർഡ്. കേരളം, തമിഴ്നാട് , ഗോവ, പഞ്ചാബ്, കർണ്ണാടക സംസ്ഥാനങ്ങളിലായി 37 അൾത്താരകൾ ശിൽപി […]
പറപ്പൂർ സെന്റ് ജോൺ നെപും സ്യാൻ ദൈവാലയത്തിൽ ദുഃഖവെള്ളി തിരുകർമ്മങ്ങൾ ആചരിച്ചു. വൈകിട്ട് നടന്ന പരിഹാര പ്രദിക്ഷണം ഭക്തിസാന്ദ്രമായി. വികാരി ഫാ ജോൺസൺ അന്തിക്കാടൻ, അസി.വികാരി അനു ചാലിൽ. ഫാ. ജിന്റോ ചൂണ്ടൽ എന്നിവർ ദുഃഖ വെള്ളിയാഴ്ചയിലെ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി
പറപ്പൂർ സെന്റ് ജോൺ നെപും സ്യാൻ ഫൊറോന ദൈവാലയത്തിലെ പെസഹാ തിരുകർമ്മങ്ങൾക്ക് അസി.വികാരി അനു ചാലിൽ മുഖ്യകാർമികനായി. യേശു ക്രിസ്തു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായാണ് കാൽ കഴുകൽ ശുശ്രൂഷ നടത്തുന്നത്.
പറപ്പൂർ മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ 18.1.18 ഞായറാഴ്ച ക്രിസ്തുരാജത്വത്തിരുന്നാൾ ആഘോഷിച്ചു. മതബോധന വിദ്യാർത്ഥികൾ ക്ലാസ്സുകൾക്ക്ശേഷം മതാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളും ബലൂണുകളുമേന്തി ക്രിസ്തുരാജന് ജയ് വിളികളുമായി സ്കൂളിൽ നിന്ന് പള്ളിയിലേയ്ക്ക് ഘോഷയാത്രയായി എത്തുകയും പള്ളിയുടെ മുൻപിൽ സമ്മേളിക്കുകയും ചെയ്തു.തുടർന്ന് വികാരി വെരി.റവ.ഫാ.പോളി നീലങ്കാവിൽ ക്രിസ്തുരാജ ത്വത്തിരുനാൾ സന്ദേശം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും PTA യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. ക്രിസ്തുരാജത്വത്തിരുന്നാളിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. പരിപാടികൾക്ക് പ്രധാനാദ്ധ്യാപകൻ ശ്രീ.പി.ഡി.വിൻസന്റ് മാസ്റ്റർ, കൺവീനർ ശ്രീ.സിന്റൊ മാസ്റ്റർ […]
സെന്റ്.ജോൺസ് നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ നവംബർ 24,25, 26 തിയ്യതികളിൽ ലീമാ യിലെ വി.റോസായുടേയും, വി.സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിനോടനുബന്ധിച്ച് 16.11.2018 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു 5.30നു രാമനാഥപുരം രൂപതാ ബിഷപ് മാർ പോൾ ആലപ്പാട്ട് പിതാവു കൊടി ഉയർത്തി.തിരുനാളിനു ഒരുക്കമായുള്ള നവനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.
മരിയൻ ക്വിസ് 2018 ന്റെ ഗ്രാന്റ് ഫിനാലെയിൽ 6 യൂണിറ്റുകളിൽ വന്നവരിൽ നിന്ന് 3 യൂണിറ്റുകൾ യഥാക്രമം 1st prize Unit 12 സെന്റ് പോൾ 2nd Prize | യൂണിറ്റ് 19 സെൻറ് മേരീസ് 3rd Prize |യൂണിറ്റ് 37 സെൻറ് ജോൺ മരിയ വിയാനിയും കരസ്ഥമാക്കി ബഹു വികാരി റവ ഫാ പോളി നീലങ്കാവിൽ റവ ഫാ ഫി വിൻസ് ചിറ്റിലപ്പിള്ളി ബഹു സിസ്റ്റേഴ്സും നേത്രത്വം നൽകി
പറപ്പൂർ സെൻറ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയ പുനർനിർമ്മാണ ത്തോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണിയുന്ന എട്ട് കാരുണ്യ ഭവനങ്ങളുടെ കല്ലിടൽ കർമ്മം വികാരി ഫാ. പോളി നീലങ്കാവിൽ അച്ഛന്റെയും അസി ഫാ. ഫിവിൻ ചിറ്റിലപ്പള്ളി അച്ഛന്റെയും ഇടവകാംഗങ്ങളുടെയും സാന്നിധ്യത്തിൽ തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് നിർവഹിക്കുന്നു
തിരുന്നാൾ ദിനാ ആഘോഷങ്ങൾക്ക് സമാപ്തി കുറച്ചു കൊണ്ടും ഇടവക ദിനം ആചരിച്ചുകൊണ്ടും 14 തിങ്കളാഴ്ച വൈകിട്ട് 6 മണിയ്ക്ക് ഇടവക ദിന ആഘോഷങ്ങൾക്ക് തുടക്കമായി.ആലുവ സെന്റ് ജോസഫ് സെമിനാരിയിലെ ബൈബിൾ അദ്ധ്യാപകനും ആത്മിയ പിതാവുമായ റവ.ഫാ. ജോൺസൺ ആച്ചാണ്ടി ഉദ്ഘാടനം ചെയ്തു.അന്നേ ദിവസം ഇടവകയിലെ കുട്ടികളുടെ കല പരിപാടികൾ ഉണ്ടായിരുന്നു. ഇടവകയുടെ പാരമ്പര്യത്തെ കുറിച്ചു വിശ്വാസ ജനങ്ങളുടെ ജീവിത സാക്ഷ്യത്തെ കുറിച്ചു റവ.ഫാ പോളി നീലങ്കാവിൽ, റവ.ഫാ ഫിസിൻസ് ചിറ്റിലപ്പിള്ളി, റവ.ഫാ ജാക്സൺ ചാലയ്ക്കൽ എന്നിവർ സംസാരിച്ചു.കുട്ടികളുടെ […]
തിരുനാൾ ദിനമായ മെയ് 13 ഞായറാഴ്ച രാവിലെ 6, 7:15, 8:30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും തുടർന്ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ചിറ്റാട്ടുകര അസിസ്റ്റന്റ് വികാരിയും നവ വൈദീകനുമായ റവ ഫാ ജോമോൻ പൊന്തേക്കെൻ കാർമ്മികത്വം നൽകി. വിശുദ്ധ കുർബാന മദ്ധ്യേ ആറംപ്പിള്ളി വികാരി സ്റ്റാഴ്‌സൺ കള്ളിക്കാടൻ തിരുനാൾ സന്ദേശം നൽകി. ഓരോ തിരുനാളും വിശ്വാസത്തിന്റെ പ്രഘോഷണമായിരിക്കണമെന്നും വിശുദ്ധരുടെ ആത്മീയ ജീവിത മൂല്യങ്ങൾ വിശ്വാസികളുടെ അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ […]
പറപ്പൂർ ഫൊറോന പള്ളിയുടെ ഇടവക മദ്ധ്യസ്ഥനു രക്തസാക്ഷിയുമായ വിശുദ്ധ ജോൺ നെപുംസ്യാന്റയും ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻ സമ്മയുടെയും സംയുക്ത തിരുന്നാൾ മെയ് 12, 13, 14 ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 12 ശനിയാഴ്ച രാവിലെ 8 മണിയുടെ ദിവ്യബലിയോടുകൂടി കുഞ്ഞു പൈതങ്ങൾക്കുള്ള പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും തുടർന്ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളി പ്പു കർമ്മങ്ങൾക്ക് പറപ്പൂർ ഫൊറോന വികാരി റവ.ഫാ.പോളി നീലങ്കാവിൽ കാർമ്മികത്വം നല്കി .വൈകീട്ട് തിരുന്നാൾ കുർബാനയ്ക്ക് […]