പറപ്പൂർ പള്ളിയുടെ മുറ്റത്ത് നിർമ്മാണം പൂർത്തികരിച്ച മാതാവിന്റെ ഗ്രോട്ടോയുടെ ആശീർവാദ കർമ്മം ത്യശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. വികാരി ജോൺസൺ അന്തിക്കാടൻ , അസി.വികാരി അനു ചാലിൽ, ഫാ.സേവിയർ ചിറ്റിലപ്പിള്ളി S.D.B എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവക ട്രസ്റ്റിമാരായ ശ്രീ. ആന്റോ സി.സി, ബോബൻ പി.പി, ബെന്നി പി.എ എന്നിവർ നേത്യത്വം നൽകി. മാതാവിന്റെ ജനന തിരുനാളിന്റെ നേർച്ച വിതരണവും ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാന്ന് തിരുകർമ്മങ്ങൾ നടന്നത്.