പറപ്പൂർ സെന്റ് ജോൺ നെപും സ്യാൻ ഫെറോന പള്ളിയിലെ അൾത്താര ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ചു. എഴുപത് അടി നീളവും നാല്പത്തിയഞ്ച് അടി ഉയരവുമുള്ള പള്ളിയിലെ അൾത്താരയിൽ സ്റ്റെയിൻഡ് ഗ്ലാസിൽ ചെയ്ത ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ് അൾത്താരയെന്ന വിഭാഗത്തിലാണ് റിക്കാർഡ്. പറപ്പൂർ സ്വദേശിയായ ശിൽപി സി എൽ ജോസഫ് ന്റെ പേരിലാണ് റിക്കാർഡ്. കേരളം, തമിഴ്നാട് , ഗോവ, പഞ്ചാബ്, കർണ്ണാടക സംസ്ഥാനങ്ങളിലായി 37 അൾത്താരകൾ ശിൽപി സി.എൽ ജോസഫ് പൂർത്തികരിച്ചിട്ടുണ്ട്