പറപ്പൂർ മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ 18.1.18 ഞായറാഴ്ച ക്രിസ്തുരാജത്വത്തിരുന്നാൾ ആഘോഷിച്ചു. മതബോധന വിദ്യാർത്ഥികൾ ക്ലാസ്സുകൾക്ക്ശേഷം മതാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളും ബലൂണുകളുമേന്തി ക്രിസ്തുരാജന് ജയ് വിളികളുമായി സ്കൂളിൽ നിന്ന് പള്ളിയിലേയ്ക്ക് ഘോഷയാത്രയായി എത്തുകയും പള്ളിയുടെ മുൻപിൽ സമ്മേളിക്കുകയും ചെയ്തു.തുടർന്ന് വികാരി വെരി.റവ.ഫാ.പോളി നീലങ്കാവിൽ ക്രിസ്തുരാജ ത്വത്തിരുനാൾ സന്ദേശം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും PTA യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. ക്രിസ്തുരാജത്വത്തിരുന്നാളിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. പരിപാടികൾക്ക് പ്രധാനാദ്ധ്യാപകൻ ശ്രീ.പി.ഡി.വിൻസന്റ് മാസ്റ്റർ, കൺവീനർ ശ്രീ.സിന്റൊ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.