തിരുന്നാൾ ദിനാ ആഘോഷങ്ങൾക്ക് സമാപ്തി കുറച്ചു കൊണ്ടും ഇടവക ദിനം ആചരിച്ചുകൊണ്ടും 14 തിങ്കളാഴ്ച വൈകിട്ട് 6 മണിയ്ക്ക് ഇടവക ദിന ആഘോഷങ്ങൾക്ക് തുടക്കമായി.ആലുവ സെന്റ് ജോസഫ് സെമിനാരിയിലെ ബൈബിൾ അദ്ധ്യാപകനും ആത്മിയ പിതാവുമായ റവ.ഫാ. ജോൺസൺ ആച്ചാണ്ടി ഉദ്ഘാടനം ചെയ്തു.അന്നേ ദിവസം ഇടവകയിലെ കുട്ടികളുടെ കല പരിപാടികൾ ഉണ്ടായിരുന്നു. ഇടവകയുടെ പാരമ്പര്യത്തെ കുറിച്ചു വിശ്വാസ ജനങ്ങളുടെ ജീവിത സാക്ഷ്യത്തെ കുറിച്ചു റവ.ഫാ പോളി നീലങ്കാവിൽ, റവ.ഫാ ഫിസിൻസ് ചിറ്റിലപ്പിള്ളി, റവ.ഫാ ജാക്സൺ ചാലയ്ക്കൽ എന്നിവർ സംസാരിച്ചു.കുട്ടികളുടെ കല പടികൾ ഇടവക ദിന ആഘോഷങ്ങൾക്ക് മാറ്റുകൂടി. തിരുന്നാൾ ദിനത്തിൽ ദേവാലയത്തിൽ വന്ന് വിശുദ്ധരുടെ മാദ്ധ്യസ്ഥം തേടി അപേഷിച്ച എല്ലാ വിശ്യാസികൾക്ക് വി.ജോൺ നെപുംസ്വാന്റെയും വി.അൽഫോൺസായുടെയും ആശംസകൾ.
























