പറപ്പൂർ ഫൊറോന പള്ളിയുടെ ഇടവക മദ്ധ്യസ്ഥനു രക്തസാക്ഷിയുമായ വിശുദ്ധ ജോൺ നെപുംസ്യാന്റയും ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻ സമ്മയുടെയും സംയുക്ത തിരുന്നാൾ മെയ് 12, 13, 14 ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 12 ശനിയാഴ്ച രാവിലെ 8 മണിയുടെ ദിവ്യബലിയോടുകൂടി കുഞ്ഞു പൈതങ്ങൾക്കുള്ള പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും തുടർന്ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളി പ്പു കർമ്മങ്ങൾക്ക് പറപ്പൂർ ഫൊറോന വികാരി റവ.ഫാ.പോളി നീലങ്കാവിൽ കാർമ്മികത്വം നല്കി .വൈകീട്ട് തിരുന്നാൾ കുർബാനയ്ക്ക് റവ.ഫാ.ആന്റോസ് എലുവത്തിങ്കൽ നേത്യത്വം നല്കി തുടർന്ന് മാർക്കറ്റ് കപ്പേളയിലേക്ക് പ്രദക്ഷിണവും തുടർന്ന് ലദിഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരുന്നും. പറപ്പൂർ പള്ളിയുടെ കുരിശുപള്ളിയായ തോളൂർ വിശുദ്ധ അൽഫോൻസാമ്മയുടെ പള്ളിയിൽ നിന്ന് റവ.ഫാ. ജാക്സൺ ചാലയ്ക്കലും വിശ്വാസ സമൂഹവും വാദ്യമേളങ്ങളോടെ തിരുസ്വരൂപം പറപ്പൂർ പളളിയിലേയ്ക്ക് ഭക്തിപൂർവ്വം കൊണ്ടുവന്നു