പറപ്പൂര് ഫൊറോനയുടെ കീഴില്‍ മുല്ലശ്ശേരി പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ കടാംതോടിനു സമീപം 5 സെന്റ് സ്ഥലത്താണ് അന്നകര സെന്റ് സെബാസ്റ്റ്യന്‍ കപ്പേള സ്ഥിതിചെയ്യുന്നത്. ഇതില്‍ രണ്ടരസെന്റ് ദാനമായി കിട്ടിയതും രണ്ടരസെന്റ് പണം കൊടുത്ത് വാങ്ങിയതുമാണ്. 1978 ലാണ് പള്ളി പണി കഴിപ്പിച്ചത്. ഇതിന് ജേക്കബ് ചൊവ്വല്ലൂര്‍ അച്ചനാണ് മുന്‍കൈ എടുത്ത് തറക്കല്ലിട്ടത്. മൂന്നു യൂണിറ്റുകളിലായി 125 വീടുകള്‍ ഉണ്ട്. എല്ലാ ഞായറാഴ്ചയും 9.30 ന് കുര്‍ബ്ബാനയുണ്ട്. ജനങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി 60 സെന്റ് സ്ഥലം പള്ളി പണിയുന്നതിനുവേണ്ടി വാങ്ങിയിട്ടുണ്ട്. ഇവിടെ തിരുനാള്‍ ആഘോഷിക്കുന്നത് നവംബറില്‍ പറപ്പൂര് പള്ളി തിരുനാളിന്റെ തലേദിവസമായ ശനിയാഴ്ചയാണ്.
ഇപ്പോഴത്തെ കൈക്കാരന്മാര്
- സി.ഒ.സണ്ണി
- പി.ആര്.ഫ്രാന്‍സിസ്