1957-ല്‍ റവ. ഫാ. ജോസഫ് തോട്ടുങ്ങലിലച്ചന്റെ നേതൃത്വത്തില്‍ ലീജിയന്‍ ഓഫ് മേരി സ്ഥാപിതമായി, ഇപ്പോള്‍ ഈ സംഘടനയില്‍ 10 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇപ്പോഴത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് – ത്രേസ്യ ഔസേപ്പ്, വൈസ് പ്രസിഡന്റ് – ജോസ്ഫീന ജോര്‍ജ്ജ്, സെക്രട്ടറി – ആലീസ് എ.വി.,ട്രഷറര്‍ – ബേബി ആന്റണി. എല്ലാ ശനിയാഴ്ചകളിലും 2-ാമത്തെ കുര്‍ബ്ബാനയ്ക്കുശേഷം പ്രാര്‍ത്ഥനയും കൊന്തയും ചൊല്ലുന്നു. തുടര്‍ന്ന് നിയമഗ്രന്ഥപഠനവും അവസാനജപവും ഉണ്ടായിരിക്കും.

പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ : രോഗീസന്ദര്‍ശനം, ഭവനസന്ദര്‍ശനം, ആശുപത്രിസന്ദര്‍ശനം എന്നിവ നടത്തുന്നു. മരിച്ചവരുടെ വീട്ടില്‍പോയി പ്രാര്‍ത്ഥിക്കുക. ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കുക എന്നിവ നടത്തിവരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മരിച്ച സൈനീകര്‍ക്ക് വേണ്ടി കുര്‍ബ്ബാനയും ഒപ്പീസും നടത്തിവരുന്നു. വാര്‍ഷികത്തിന് മുന്നോടിയായി സമര്‍പ്പണ കുര്‍ബ്ബാന നടത്തുന്നു. സഹായഅംഗങ്ങളോടു കൂടി വാര്‍ഷികം നടത്തുന്നു. നമ്മുടെ കൂരിയയായ പാവറട്ടിയില്‍ മാസത്തില്‍ 3-ാമത്തെ ഞായറാഴ്ച നടത്തുന്ന മീറ്റിങ്ങില്‍ ഭാരവാഹികള്‍ മാറിമാറി പങ്കെടുക്കുന്നു. കൂരിയ വൈസ് പ്രസിഡന്റ് ബേബി ആന്റണി തൃശൂര്‍ കമ്മീസിയത്തില്‍ നടക്കുന്ന ആച്ചിയസ്സിലും, റീയൂണിയാനിലും മരിയ സൈനീകര്‍ പങ്കെടുക്കുന്നു.