1959-ലെ വിമോചനസമരത്തിന്റെയും 1972-ലെ കോളേജ് സമരത്തിന്റേയും പശ്ചാത്തലത്തില്‍ 1973-ല്‍ തൃശൂരില്‍ കാത്തലിക് യൂണിയന് രൂപീകൃതമായി.
സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയമേഖലകളില് സത്യവും, നീതിയും, സമത്വവും , സ്വാതന്ത്ര്യവും സാഹോദര്യവും സന്മനോഭാവവും വളര്‍ത്തിയെടുക്കുകയും, ന്യൂനപക്ഷ അവകാശവും ഭരണഘടനാ സ്വാതന്ത്ര്യവും നിലനിര്‍ത്തുകയും, സാമൂഹ്യതിന്മകള്‍ക്കും, മദ്യത്തിനും മയക്കുമരുന്നിനും അശ്ലീലങ്ങള്ക്കുമെതിരെയും നിരന്തരം പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രസ്ഥാനം നിലകൊള്ളുന്നത്. സീറോ മലബാര്‍ സഭയുടെ വിവിധ അത്മായ സംഘടനകള്‍ ഒരുമിച്ച് കത്തോലിക്ക കോണ്‍ഗ്രസ് എന്ന പേര് സ്വീകരിച്ചപ്പോള്‍ തൃശൂരിലെ കാത്തലിക് യൂണിയനും കത്തോലിക്ക കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു.
ഇടവകയുടെ പള്ളിപുനര്നിര്മ്മാണവുമായി ബന്ധപ്പെട്ട് നാടകോത്സവം സംഘടിപ്പിച്ച് 3,40,000 രൂപ സമാഹരിച്ച് നല്‍കിയിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ ആശുപത്രികള്‍ മുഖേനയും വ്യക്തികള്‍ക്ക് നേരിട്ടും ഡയാലിസിസിന് സൗജന്യമായി സഹായങ്ങള്‍ ചെയ്തുവരുന്നു. ഫ്രീസര്‍ സൗകര്യവും പ്രസ്ഥാനം നടത്തിവരുന്നുണ്ട്. ഇടവകാംഗമായ മാര്‍ ജോസഫ് കുണ്ടുകുളം പിതാവിന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് ഫൊറോനാടിസ്ഥാനത്തില്‍ യുവാക്കള്‍ക്കായി ‘കുണ്ടുകുളം പിതാവിനെ അറിയുക’ എന്ന ലക്ഷ്യത്തോടുകൂടി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.
ഇപ്പോഴത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് – എന്‍.സി. ജോസ്, സെക്രട്ടറി – പി.കെ. ബേബി, ട്രഷറര്‍ – സി.സി. ദേവസ്സി എന്നിവരടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.