ആരംഭിച്ച വര്‍ഷം : 1984, പുരുഷവിഭാഗത്തില്‍ ഇപ്പോള്‍ 45 അംഗങ്ങളുണ്ട്. സംഘടനയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ : 28ാമത് ചിത്രകലാമേള, ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഫ്രീ മെഡിക്കല്‍ ക്യാമ്പ്, കരിയര്‍ ഗൈഡന്‍സ്, ഓണാഘോഷപരിപാടികള്‍, ലോകപരിസ്ഥിതിദിനം, എന്നിവയാണ്. സംഘടനയിലെ ഇപ്പോഴത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് – ലിംസണ്‍ പൊറുത്തൂര്, വൈസ് പ്രസിഡന്റ് – ജോസന് ജോസ്, ജന. സെക്രട്ടറി – ആന്റോ ജി. പുത്തൂര്‍, ട്രഷറര്‍ – ജെബിന് പി.ബി., ജോ. സെക്രട്ടറി- മാര്ട്ടിന് തോമസ്, ക്യാപ്റ്റന്‍ – ജിയോമോന് പി. ജോസ്, Pro. അജയ് ജോണ്സണ്, ഫൊറോന കൗണ്‍സിലര്‍ – ജോസ്മോന് കെ. എഫ്., അതിരൂപത ട്രഷറര്‍ – സാവിയോ ജോണി.
കെ.സി.വൈ.എം. വനിത വിഭാഗം
ആരംഭിച്ച വര്‍ഷം 2015 നവംബര്‍, 2015 – 2016 കാലഘട്ടത്തിലെ ഭാരവാഹികള്‍ : പ്രസിഡന്റ് – ജെയ്മി കെ.ജെ, ജോ. സെക്രട്ടറി – ഗ്രീഷ്മ ജെയിംസ്, ട്രഷറര്‍ – ഗ്രീഷ്മ ജെയിംസ്.
ഭാരവാഹികള്‍ : പ്രസിഡന്റ് – ജെയ്മി കെ.ജെ., ജോ.സെക്രട്ടറി – ബിന്‍സി, ട്രഷറര്‍ – എല്‍വീന.
ഇന്ന് കെസിവൈഎം വനിത വിഭാഗം ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കെ.സി.വൈ.എം വനിത വിഭാഗത്തില്‍ 30ല്‍ അധികം യുവതികള്‍ ഉണ്ട്.
പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ : അമലയില്‍ സബ്ബ് വേ ഉപയോഗിക്കുക എന്ന ആശയവുമായി11 മുതല്‍ 5.30വരെ ഒന്നരമണിക്കൂര്‍ പ്രവര്‍ത്തിച്ചു. സെപ്റ്റംബര്‍ 4ന് മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ദിവസം കൊളെഷ് ചെയ്യുകയും ഒപ്പം പറപ്പൂര് ശാന്തിമന്ദിരത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കാരുണ്യവര്‍ഷത്തിന്റെ ഭാഗമായി കെ.സി.വൈഎം. വനിത വിങ്ങിന്റെ നേതൃത്വത്തില്‍ 2016 സെപ്റ്റംബര്‍ 24 എടക്കളത്തൂര്‍ നിര്മ്മലസദന്, ചിറ്റിലപ്പിള്ളി ശാന്തിനികേതന്‍ എന്നീ ആതുരലായങ്ങള് സന്ദര്‍ശിച്ച് അവിടെ ഉച്ചവരെ സേവനം ചെയ്തു. തിരുവോണദിനത്തില്‍ മെഗാ തിരുവാതിര 101 യുവതികളെ അണിനിരത്തികൊണ്ട് നടത്തി. എല്ലാ തിരുനാളുകള്‍ക്കും സ്റ്റാള്‍ നടത്താറുണ്ട്. മാര്‍ച്ച് 8- വനിത ദിനം ആഘോഷിക്കാറുണ്ട്., തിരുനാള്‍ക്ക് പള്ളിയുടെ രൂപകൂട് അലങ്കാരം കെ.സി.വൈ.എം. വനിത വിഭാഗമാണ് നടത്തുന്നത്. നോമ്പുകാലത്തില്‍ പരിത്യാഗ തീര്‍ത്ഥയാത്ര കനകമലയിലേക്ക് ഇടവകയിലെ യുവതികളെയുകൊണ്ട് പോകാറുണ്ട്. ഇടവകയിലെ കുട്ടികള്‍ക്ക് നോട്ട്ബുക്കുകള്‍ വില്‍ക്കുകയും ലാഭവിഹിതം പള്ളിപണിക്ക് കൊടുക്കുകയും ചെയ്തു. പള്ളിവെഞ്ചിരിപ്പിനോട് അനുബന്ധിച്ച് യൂണിഫോം എന്ന പദ്ധതി നടത്തി. കൊന്തമാസത്തില്‍ 10 ദിവസത്തെ പള്ളിയിലെ പൊതുജപമാലദിവസത്തില് ജപമാല ചിരാതുകൊണ്ട് നിര്‍മ്മിച്ച് അലങ്കാരിക്കാറുണ്ട്. ഇത്തരത്തില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ പള്ളിയുമായി ചേര്‍ന്നുനിന്നുകൊണ്ട് കെ.സി.വൈ.എം. വനിത വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നു.,