പറപ്പൂർ ഫോറോന പള്ളി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.തിരുന്നാൾ ദിനത്തിൽ നടന്ന ആഘോഷമായ ദിവ്യബലി ക്ക് ഫാ. ആൻ ജോ പൊറത്തൂർ മുഖ്യ കാർമ്മികനായി. ത്യശ്ശൂർ അതിരൂപത ചാൻസലർ ഫാ ഡൊമിനിക് തലക്കോടൻ തിരുനാൾ സന്ദേശം നൽകി. വൈകിട്ട് നടന്ന തിരുനാൾ പ്രദിഷണം ഭക്തി സാന്ദ്രമായി. മതബോധന വിദ്യാർത്ഥികൾ നേത്യത്വം നൽകിയ പ്രദിക്ഷണം വർണ്ണാഭമായിരുന്നു. 60 കുട്ടികളുടെ ആദ്യ കുർബാന സ്വികരണം ശനിയാഴ്ച നടന്നു. ആദ്യ കുർബാന സ്വീകരണം നടത്തിയ കുട്ടികൾക്ക് എല്ലാവർക്കും മഹാഗണി വ്യക്ഷ തൈ നൽകിയത് ശ്രദ്ധ്രേ യമായി തിങ്കളാഴ്ച കാലത്ത് 6 മണിക്ക് ഇടവകയിലെ പരേതർക്കു വേണ്ടിയുള്ള പ്രത്യക തിരുകർമ്മങ്ങൾ ഉണ്ടായിരിന്നു. വെകിട്ട് ഇടവക ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ ആന്റണി ആലുക്ക , അസി.വികാരി ലിബിൻ ചെമ്മണ്ണൂർ, ട്രസ്റ്റിമാർ , കൺവിനർമാർ എന്നിവർ നേത്യത്വം നൽകി.