പറപ്പൂർ സെന്റ് ജോൺ നെ പും സ്യാൻ ഫൊറോന ദൈവാലയത്തിൽ ഡീക്കൻ ആന്റണി ചിറ്റിലപ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണം നടന്നു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ കൈ വയ്പ് ശുശ്രൂഷ വഴിയാണ് പൗരോഹിത്യം സ്വീകരിച്ചത് ഫാ.സാജൻ പിണ്ടിയാൻ, ഫാ.പോളി നീലങ്കാവിൽ ,ഫാ ഫ്രാങ്കോ കവലക്കാട്, ഫാ. മേജോ വാഴപ്പിള്ളി. ഫാ .ജോൺ സൺ ചാലിശ്ശേരി, ഫാ. ഗോഡ്വിൻ കിഴക്കു ടാൻ എന്നിവർ സഹകാർമ്മികരായിരുന്നു. നവവൈദികനുള്ള അനുമോദന സമ്മേളനം പറപ്പൂർ ഫൊറാന പള്ളി വികാരി ജോൺസൺ അന്തിക്കാൻ ഉദ്ഘാടനം ചെയ്തു. ഫാ അനുചാലിൽ , സിസ്റ്റർ നൊയെല്ല, ഡോ ഡെയ്സൺ പാണേങ്ങാടൻ, സി.വി. ഡേവീസ്, പി.ഡി. വിൻസന്റ് മാസ്റ്റർ, ജോസ് പി.സി ,അലക്സ് സി എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നവ വൈദികൻ ആന്റണി ചിറ്റിലപ്പിളി എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്ന് സ്നേഹ വിരുന്ന് ഉണ്ടായിരുന്നു