സെന്റ് ജോൺ നെപും സ്യാൻ ഫൊറോന പള്ളിയിലെ പ്രസിദ്ധമായ തമുക്കു തിരുനാളിന് വാടാനപ്പിള്ളി സെന്റ് ഫ്രാൻസീസ് സേവ്യർ ചർച്ച് വികാരി ഫാ.ജോൺസൺ കുണ്ടുകുളം കൊടി കയറ്റി. ലിമായിലെ വി റോസയുടേയും വി.സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ നവംബർ 20, 21, 22 തിയ്യതികളിലാണ് ആഘോഷിക്കുന്നത്. തിരുനാളിന് ഒരുക്കമായ നവനാൾ തിരുകർമ്മങ്ങൾക്ക് കൊടിയേറ്റത്തോടെ ആരംഭമായി. തിരുനാൾ വരെ എല്ലാ ദിവസവും വൈകിട്ട് വി.കുർബാന ലദീഞ്ഞ്, നോവേന ഉണ്ടായിരിക്കും.