പറപ്പൂർ പുനർനിർമ്മിക്കപ്പെട്ട പള്ളിയുടെ വെഞ്ചിരിപ്പി നേട് അനുബന്ധിച്ച് ഫൊറോനതല യുവജന സംഗമം സംഘടിപ്പിച്ചു. പറപ്പൂർ ഫൊറൊനയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള 500 നു മേൽ യുവജനങ്ങൾ പങ്കെടുത്തു. പറപ്പൂർ പള്ളി വികാരി ഫാ. പോളീ നീലങ്കാവിൽ യുവജനസംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജ്യോതിസ് ജെയിംസ് സ്വാഗതം പറഞ്ഞു. സി.എൽ.സി അതിരൂപത പ്രസിഡണ്ട് ബിജിൽ.സി.ജോസഫ് , സിറോ മലബാർ യൂത്ത് മൂവ്മെന്റ് നാഷണൽ ട്രഷറർ ജോസ്മോൻ ഫ്രാൻസിസ് , യൂത്ത് പ്രതിനിധി ക്ലീറ്റസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫാ. ആന്റണി മേച്ചേരിപ്പടി ക്ലാസ്സുകൾ നയിച്ചു. Fran – 6 ബാന്റ് എന്നിവ പരിപാടിയുടെ ഭാഗമായിരൂന്നൂ. ജോ. കൺവീനർ അലീന ജോസഫ്, ഷിൽജോ കെ ജെ, ജെയ്മി കെ.ജെ എന്നിവർ സംസാരിച്ചു. K. C.Y. M, സി.എൽ.സി യൂത്ത് , Jesus Youth , യൂണിറ്റ് യുവജന പ്രതിനിധികൾ എന്നിവർ ആഥിതേയത്വം വഹിച്ചു.