പറപ്പൂർ ഇടവക ദൈവാലയത്തിൽ വിശുദ്ധ ജോൺ നെപുംസ്യാന്റെയും വിശുദ്ധ അൽഫോൻ സാമ്മയുടെയും സംയുക്ത തിരുന്നാളിനു കൊടി കയറി. തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് അഭിവന്ദ്യ പാസ്റ്റർ നീലങ്കാവിൽ പിതാവ് വിശുദ്ധരുടെ ഛായ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച പതാക ഉയർത്തി.റവ.ഫാ.പോളി നീലങ്കാവിൽ, റവ. ഫാ. ജാക്സൺ ചാലയ്ക്കൽ, റവ.ഫാ.ഫിവിൻസ് ചിറ്റിലപ്പിള്ളി എന്നിവർ സന്നിധരായിരുന്നു. കൊടികയറ്റ ദിവസമായ ഇന്ന് വിശുദ്ധ ദിവ്യബലി അർപ്പിച്ച അസ്സി. വികാരി ഫാ .ഫിവിൻസ് ചിറ്റിലപ്പിള്ളി തിരുന്നാൾ വിശ്വാസത്തിന്റെ പ്രഘോഷണമായി തീരട്ടെ എന്ന് ആശംസിച്ചു.തിരുന്നാളിനു കൊടിക്കയറിയതോടെ ഒരു ആഴ്ച കാലം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി രാവിലെ 6 മണിക്കും വൈകിട്ട് 5.30 ലദീഞ്ഞും നൊവേനയോടു കൂടിയ തിരുന്നാൾ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ അനുഗ്രഹം തേടി പ്രാർത്ഥിക്കാൻ നിങ്ങൾ എല്ലാവരെയും പറപ്പൂർ ലോനമുത്തപ്പന്റെ സന്നിധിയിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.