പുനർനിർമ്മിക്കപ്പെട്ട പറപ്പൂർ സെന്റ്. ജോൺസ് നെപുംസ്യാന്‍ ഫൊറോന പള്ളിയുടെ കൂദാശകർമ്മത്തിനോടനുബന്ധിച്ച ആഘോഷപരിപാടികളിൽ കുടുംബകൂട്ടായ്മ നേതൃത്വസംഗമവും മുൻ യൂണിറ്റ് പ്രസിഡന്റ്റ്മാരെ ആദരിക്കുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ. ലൈജു സി എടക്കളത്തൂർ ഉത്‌ഘാടനം ചെയ്തു. വികാരി ഫാ. പോളി നീലങ്കാവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ വികാരി ഫാ. ഫ്രാൻസിസ് എടക്കളത്തൂർ മുഖ്യാതിഥി ആയിരുന്നു. കുടുംബ കൂട്ടായ്മകളെ നയിച്ച എല്ലാ പ്രസിഡണ്ട് മാരും ഒരുമിച്ചു കൂടിയത് ചടങ്ങിന്റെ പ്രധാന ആകര്ഷണമായിരുന്നു. വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും,സുബി മേലൂർ അവതരിപ്പിച്ച മൈക്കിൾ ജാക്സൺ ഷോയും ആഘോഷങ്ങൾക്ക് മോടി കൂട്ടി.