പുതുക്കിയ പള്ളിയിൽ ഒരു വർഷംകൊണ്ടാണ് അൾത്താരനിർമ്മാണം പൂർത്തിയായത്. മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ള പോർച്ചുഗീസ് നിർമ്മിതമായ പഴയപള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്രൂശിതരൂപം പുതിയ അൾത്താരയിലും പ്രതിഷ്ഠിച്ചിട്ടുണ്ട്.
അൾത്താരക്ക് പിറകുവശം പൂർണ്ണമായി ഗ്ലാസിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽത്തന്നെ അപൂർവമാണിത്. ൯൦ അടി വീതിയിൽ ഒരുമിച്ചു പണി തീർത്ത, തൃശ്ശൂർ അതിരൂപതയിലെ ഏക അൾത്താരയാണിത്.
പുഷ്പവൃഷ്ട്ടിനടത്തുന്ന ,പരിശുദ്ധാത്മാവിന്റെ പ്രതീകമായ പ്രാവിനെയും അൾത്താരക്കു മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു.. നമ്മുടെ തന്നെ ഇടവകാംഗമായ ജോസഫ് കുന്നത്താണ് ശില്പി.
മരത്തിലെ കൊത്തുപണികളാണ് മറ്റൊരു സവിശേഷത. ഒറ്റത്തടിയിൽ നാലടിയിൽ തീർത്ത തിരുവത്താഴത്തിന്റെ രൂപം ഏറെ സവിശേഷത ഉള്ളതാണ്. ബലിപീഠത്തിൽ കുഞ്ഞുങ്ങൾക്കുവേണ്ടി സ്വന്തം രക്തം ഊർന്നുനല്കിയ പെലിക്കൺ പക്ഷി, കുട്ടയിലെ അപ്പവും വീഞ്ഞും, കാസയും അപ്പവും, ഗോതമ്പും മുന്തിരിക്കുലകളും, ചെമ്മരിയാട് തുടങ്ങി ഒറ്റത്തടിയിൽ തീർത്ത ശില്പങ്ങളും ശ്രദ്ധേയമാണ്.
മരപ്പണികളും കൊത്തുപണികളും നാട്ടുകാരൻ കൂടിയായ ശില്പി എ കെ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു .