ആരംഭിച്ച വര്‍ഷം : പള്ളിയുടെ ആരംഭം മുതലേ അള്‍ത്താരസംഘം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നുകാണുന്ന അവസ്ഥയിലേക്ക എത്തിയത് ഏകദേശം 50 വര്‍ഷത്തോളം ആയിട്ടേയുള്ളു. ഇന്ന് 50ഓളം അള്‍ത്താര സംഘാംഗങ്ങളുണ്ട്. കുര്‍ബ്ബാനയിലും തുടര്‍ന്നുള്ള പള്ളിയുടെ വിവിധങ്ങളായ പരിപാടികളിലും അള്‍ത്താരസംഘാംഗങ്ങളുടെ സാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും. തിരുന്നാളുകളിലും വിശുദ്ധ ദിവസങ്ങളും ഭയഭക്തികളോടെ അള്‍ത്താരസംഘം ബലിവേദിക്കു സമീപം നിലകൊള്ളുന്നു.

പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍: പള്ളിപണിയുടെ ഭാഗമായി ഇതുവരെ 25,000 രൂപ അള്‍ത്താരസംഘത്തിന് സ്വാതന്ത്രമായി നല്‍കാന്‍ സാധിച്ചതില്‍ അഭിമാനംകൊള്ളുന്നു. അതിലുപരി ശ്രമദാനത്തിലും ഉല്‍പ്പന്നപിരിവിലും സംഘാംഗങ്ങള്‍ തീക്ഷണതയോടെ പങ്കെടുക്കുന്നു. ഭ്രൂണഹത്യപോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധറാലിയും, വിശുദ്ധരുടെ ദിനങ്ങളില്‍ പ്രചരണറാലികളും, പകല്‍വീടുകള്‍പോലുള്ള വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കാനും അള്‍ത്താര സംഘാംഗങ്ങള്‍ സമയം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് – മാസ്റ്റര്‍ അമല്‍ സാജു, വൈസ് പ്രസിഡന്റ് – മാസ്റ്റര്‍ സാന്റോ ജോസഫ്, സെക്രട്ടറി – മാസ്റ്റര്‍ ജെസ്സല്‍ പി.ജെ., ജോ. സെക്രട്ടറി – മാസ്റ്റര്‍ ഡെനിന്‍ സി. ഡേവിസ്, ട്രഷറര്‍ – മാസ്റ്റര്‍ ആല്‍ബിന്‍ ജോയ്.

മറ്റു വിവരങ്ങള്‍ : രക്ഷാധികാരികള്‍ – റവ.ഫാ. പോളി നീലങ്കാവില്‍, റവ. ഫാ. ജസ്റ്റിന്‍ പൂഴികുന്നേല്‍, കോര്‍ഡിനേറ്റര്‍ – ബ്ര. അമല്‍ ആന്റോ, ബ്ര. ജോമോന്‍ ജോയ്.